Tuesday, September 7, 2021

പേരിടാത്ത കഥ

  


          
                ഒരു കഥാകൃത്തിനെ സംബന്ധിച്ച് ഒരു കഥ എഴുതുക എന്നത് ചിലപ്പോൾ എളുപ്പവും മറ്റുചിലപ്പോൾ വിഷമകരവും ആയിരിക്കാം.അഥവാ എഴുതാൻ കഴിഞ്ഞാൽത്തന്നെ അതിനു പറ്റിയ ഒരു പേര് നൽകാൻ എഴുത്തിനേക്കാൾ ബദ്ധിമുട്ടായിരിക്കാം. ചിലർക്ക് കഥ എഴുതന്നതിനു മുമ്പുതന്നെ നല്ലൊരു തലക്കട്ട് ലഭിച്ചേക്കാം.വെറും ഒരു തലകെട്ടിൽ നിന്നുപോലും മനോഹരങ്ങളായ കഥകൾ പിറക്കാം.എന്തായാലും ഈ വിഷയങ്ങളെല്ലാം ഇവിടെ നിൽക്കട്ടെ. നമുക്ക് നമ്മുടെ കഥയിലേക്ക് വരാം.നിങ്ങളും, ഞാനും ചേർന്നെഴുതുന്ന നമ്മുടെ കഥയുടെ ഒന്നാം ഘട്ടം ഇങ്ങനെ ആരംഭിക്കാം 

ഒന്നാം ഘട്ടം 

        പതിവുപോലെ പൂർത്തിയാക്കിയ തന്റെ കഥയുടെ കടലാസുകൾക്ക്  മുന്നിൽ നിരേഷ് ദേവ് സ്വാമി ധ്യാന നിമഗ്നനായിരുന്നു. ഇന്നേക്ക് ഏഴു ദിവസമാകുന്നു എഴുതി പൂർത്തിയാക്കിയ കഥക്ക് അനുയോജ്യമായ ഒരു പേരിനായി തപസ്സിരിക്കാൻ തുടങ്ങിയിട്ട്. ധാരാളം പേരുകൾ മനസ്സിൽ നിന്നുതിരുകയും, അവയെല്ലാം തന്നെ പ്രസിദ്ധമാവുകയും ചെയ്തിട്ടുണ്ട്. തന്റെ നാവിൽ നിന്നുതിരുന്ന ഒരു പേരിനായി സിനിമ സംവിധായകർ, പ്രസ്ഥരായ എഴുത്തുകാർ തുടങ്ങിയ എത്രയേയോ പേർ  കാത്തുനിന്നിട്ടുണ്ട്. സ്വന്തം കുടുംബത്തിലും, അല്ലാതെയും എത്രയോ കുഞ്ഞുങ്ങൾക്ക് പേരുകൾ നൽകിയരിക്കുന്നു. ഇപ്പോൾ സ്വന്തം കഥക്ക് ഒരു പേരിടാനാകുന്നില്ല. 

                പൂജ കഴിഞ്ഞ് പ്രാതൽ കഴിക്കുമ്പോഴും മനസിലെ ചിന്തകൾ അടങ്ങിയിരുന്നില്ല. ഇനി പത്ത്‌ ദിവസംകൂടി കഴിഞ്ഞാൽ കഥ പ്രസിദ്ധീകരിക്കണം. ഇത്തവണത്തെ വാർഷിക പതിപ്പിൽ എന്റെ കഥ എക്സ്ക്ലൂസീവ് ആയിരിക്കും എന്നാണ് എഡിറ്റർ പറഞ്ഞത്. വളരേയധികം സന്തോഷത്തോടു കൂടിയാണ് കഥയുടെ പരസ്യം അയാൾ വായിച്ചു കേൾപ്പിച്ചത്. "പ്രഗത്ഭനായ ചിന്തകൻ,വാഗ്മി,സർവോപരി നാമധേയ പ്രസിദ്ധൻ ശ്രീ നിരേഷ് ദേവ് സ്വാമി എഴുതുന്ന സമ്പൂർണ്ണ നോവൽ ഉടൻ പ്രസിദ്ധികരിക്കുന്നു." 

                        ജീവിതത്തിൽ ഒരിക്കൽ പോലും ഒരു കഥ എഴുതണമെന്ന് ചിന്തിച്ചിരുന്നില്ല. ഏതോ ഒരു നിമിഷത്തിൽ കഥയുടെ ബീജം മനസ്സിൽ കടന്നപ്പോൾ എഴുതാതിരിക്കാനും കഴിഞ്ഞില്ല. വിവാഹത്തിന് മുൻപ് മനസ്സിൽ ഉണ്ടായിരുന്ന പ്രണയവും, അതിനെ ഒരു മിത്തുമായി ബന്ധപ്പെടുത്തി എഴുതിയ കഥ ഭാര്യയേ വായിച്ചു കേൾപ്പിച്ചു. ഇഷ്ട്ടപെട്ടെങ്കിലും കഥയുടെ അവസാനം ഇത്രക്ക് ക്രൂരമായ ഒന്നാകേണ്ട എന്നായിരുന്നു അവളുടെ അഭിപ്രായം. അത് മാനിച്ച് മറ്റു പല വഴിക്കും ചിന്തിച്ചെങ്കിലും, കഥയുടെ അവസാനം ആദ്യത്തേതു  തന്നെ ആയിരുന്നു.

                    ഉച്ച കഴിഞ്ഞപ്പോൾ വിക്ടർ വന്നു. കോളേജിൽ എന്റെ സീനിയർ ആയിരുന്നു. പ്രീ - ഡിഗ്രിക്ക് ആദ്യ ദിവസം എന്നെ റാഗ്ഗ് ചെയ്യാനെത്തിയവരുടെ നേതാവും അവനായിരുന്നു. കഥ അവനെ വായിച്ചു കേൾപ്പിച്ചു ഒപ്പം ഇപ്പോഴത്തെ എന്റെ പ്രശ്നവും.

            "ഇത്രയും മനോഹരമായ ഒരു കഥ തനിക്കെഴുതാമെങ്കിൽ  ഇതിന്  പറ്റിയ പേരും ദൈവം തന്നെ കാട്ടിത്തരും. നീ ധൈര്യമായിട്ടിരിക്ക്, വേണമെങ്കിൽ കുറച്ചു ദിവസം ഇവിടെനിന്നു മാറി നിൽക്ക്. വയനാട്ടിലെ എന്റെ ഫാം ഹൗസിലേക്ക് വാ. അവിടെ നിനക്ക് പറ്റിയ അന്തരീക്ഷമായിരിക്കും". തന്റെ എല്ലാ തിരക്കുകളും തൽക്കാലത്തേക്ക് മാറ്റിവച്ച്  കഥയുടെ പൂർണ്ണതക്ക് വേണ്ടി നിരേഷ് വിക്ടറിന്റെ ഫാറം ഹൗസിലേക്ക് യാത്ര തിരിച്ചു.

                                        നിങ്ങളും, ഞാനും.നമ്മളോരുമിച്ച് എഴുതുന്ന ഈ കഥയുടെ ഒന്നാം ഘട്ടം ഞാനിവിടെ അവസാനിപ്പിക്കുകയാണ്. ഈ കഥയുടെ രണ്ടാം ഘട്ടം എന്താണെന്നറിയാൻ എന്നെ പോലെ നിങ്ങളും അക്ഷമരാണെന്ന് എനിക്കറിയാം. എന്നാലും രണ്ടാം ഘട്ടത്തിലേക്ക് യാത്ര തിരിക്കാൻ ഞാനില്ല. എന്റെ ശ്രമം ഞാനിവിടെ ഉപേക്ഷിക്കുകയാണ്. നിങ്ങൾക്കുവേണമെങ്കിൽ മുമ്പോട്ടു പോകാം. ഒരു പക്ഷെ, നിങ്ങളെപ്പോലെ ഒരു വായനക്കാരൻ എന്ന നിലക്ക് എനിക്ക് നിങ്ങളെ സഹായിക്കാനാകും. യാത്രയിൽ എവിടെയെങ്കിലും വച്ച്  നമ്മൾ തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടേക്കാം. യാത്ര തിരിക്കും മുൻപ് ഒരു കാര്യം കൂടി. കഥയുടെ തുടക്കത്തിൽ തലക്കെട്ടിനെ കുറിച്ചാണല്ലോ നമ്മൾ സംസാരിച്ചത്. ഒരു കഥ പൂർണ്ണമാകണമെങ്കിൽ അതിനൊരു തലകെട്ടുവേണം. അതില്ലാതെ ലോകത്ത് ഇതുവരെ ഒരു കഥയും ജനിച്ചിട്ടില്ല, അങ്ങനെ ജനിപ്പിക്കാനുള്ള ധൈര്യം ഇതുവരെ ആരും കാണിച്ചിട്ടുമില്ല. നിങ്ങളുടെ കഥയുടെ രണ്ടാം ഘട്ടം ഇങ്ങനെ ആരംഭിക്കാം.

        താനെഴുതിയ കഥക്ക് നല്ലൊരു പേരിടാനായി യാത്ര തിരിച്ച നിരേഷ് ദേവ് സ്വാമിയെ കുറിച്ച് യാതൊരു വിവരവും പിന്നിടുണ്ടായില്ല. ആദ്യത്തെ കുറച്ചു ദിവസം മൊബൈൽ ഫോൺ വഴിയുള്ള ബന്ധം ഉണ്ടായിരുന്നു. പിന്നീട് അതും ഇല്ലാതായി. ശല്യപ്പെടുത്തേണ്ട എന്ന് കരുതിയിരുന്നെങ്കിലും, വാർഷിക പതിപ്പ് ഇറങ്ങേണ്ട സമയമെടുത്തപ്പോൾ അതിന്റെ മുതലാളിയുടെ നിയന്ത്രണം നഷ്ട്ടപെട്ടു. തന്റെയും.മാസികയുടെയും മുഖം രക്ഷിക്കാനായി ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടുകയും, നിരേഷിനെതിരായി  അയാൾ സംസാരിക്കുകയും ചെയ്തു. നിരേഷിന്‌ കഥ എഴുതാൻ അറിയില്ല എന്നും, തൽക്കാല പ്രശസ്തിക്കുവേണ്ടി മാത്രമാണ് അയാൾ ഇതെല്ലം ചെയ്തു കൂട്ടിയതെന്നും മാധ്യമങ്ങളെ അറിയിച്ചു. ഒടുവിൽ നിരേഷിനെ അന്വേഷച്ച് ഒരു സംഘം യാത്ര തിരിച്ചു. വിക്ടറിന്റെ ഫാം ഹൗസിൽ ജോലിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടു ദിവസം മുൻപ് തിരുനെല്ലിക്ക് പോയി എന്നൊരറിവ് മാത്രം ലഭിച്ചു.

യാത്ര തിരുനെല്ലി കട്ടിൽ അവസാനിച്ചു.

        അവിടെ ശ്രീ രാമൻ തന്റെ പിതാവിന് പിണ്ഡംവച്ച ബലിക്കല്ലുകൾക്ക് നടുവിൽ, ശിരസില്ലാത്ത ഒരു ശരീരവും, കൈയ്യരികത്ത് എഴുതി പൂർത്തിയാക്കിയ  തലകെട്ടോടു കൂടിയ കഥയും ഉണ്ടായിരുന്നു. അരികിൽ ഇതിനെല്ലാം സാക്ഷിയായി ഒരു ചിതൽപുറ്റും.  

eNd

Sanju

  

Saturday, September 4, 2021

ഞങ്ങൾ(In camera)

 

Quid Pro Quo In Camera

                            ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഞങ്ങൾക്കൊന്ന് നേരിൽ കാണാൻ അവസരം കിട്ടിയത്. കടൽക്കരയിൽ അടുക്കിയിട്ടിരുന്ന കരിങ്കൽകൂനക്ക് മുകളിലിരുന്ന് വെറുതെ ഓരോന്ന് സംസാരിക്കുന്നതിനിടക്ക്  ഞാൻ മെല്ലെ ചോദിച്ചു:- 
" തോളത്തൊന്നു കൈ വച്ചോട്ടെ?..."
"വേണ്ടാട്ടോ വേണ്ട, നീ വിളിച്ചപ്പോ ഞാൻ വന്നില്ലേ അത് പോരെ?"
"ന്നാലും ഒരു കാമുകന്റെ അവകാശം ഞാനെടുത്തോട്ടെ?"
"വേണ്ടെടോ ഇപ്പൊ വേണ്ട പിന്നൊരിക്കലാവാം. ഞാൻ പറയാം." 
           അവൾ അങ്ങനെ പറയുമ്പോൾ ഉച്ചസമയത്തെ കടൽത്തീരത്തെ സൂര്യനെക്കാൾ തിളക്കം ആ കണ്ണുകളിൽ ഉണ്ടായിരുന്നു.
        കുറേകഴിഞ്ഞപ്പോൾ അവൾക്കും എനിക്കും പോകാനുള്ള ബസ്സ് വന്നു. ഞങ്ങൾ പിരിഞ്ഞു.

eNd
Sanju

Friday, September 3, 2021

ഇരട്ടകളുടെ ലോകം

                        

ഇരട്ടകളുടെ ലോകം 
  അവർ ഇരട്ടകൾ ആയിരുന്നു.രണ്ടുപേർക്കുമിടയിലെ ജനന വിത്യാസം വെറും പതിനെട്ട് മിനിട്ടു മാത്രം. വളർച്ചയുടെ ഓരോ പടവുകളും അവർ ഒരുമിച്ചു പങ്കിട്ടു.കോളേജ് പഠനകാലത്ത് അവർ"വേൾഡ് ട്വിൻസ് ഫെഡറേഷൻ"എന്നൊരു  സംഘടനക്ക് രൂപം നൽകി.ഇരട്ടകൾക്കു വേണ്ടി മാത്രമുള്ള ലോകത്തിലെ ആദ്യ സംഘടനയായിരുന്നു അത്.ജാതിമതദേശ ഭേതമെന്ന്യേലോകത്തിലെ എല്ലാ ഇരട്ടകളും ഈ സംഘടനയിലേക്കെത്തി.കാലം കടന്നു പോകവേ സംഘടനയും വളർന്നു.ഇരട്ടകൾക്കുവേണ്ടി മാത്രമുള്ളപത്രങ്ങൾ,മാസികകൾ, ടെലിവിഷൻ ചാനലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ഹോസ്പിറ്റലുകൾ, സിനിമകൾ, തീയ്യേറ്ററുകൾ,തുടങ്ങിയവ നിലവിൽവന്നു.തങ്ങളുടെ ഈ വളർച്ചയിൽ ഇരട്ടകൾ അഭിമാനികളും അഹങ്കാരികളും ആയിത്തീർന്നു.
 ഒരുനാൾ വേൾഡ് ട്വിൻസ് ഫെഡറേഷന്റെസ്ഥാപകർ കാലയവനികക്കുള്ളിൽ മറഞ്ഞു.അവരുടെ മരണാനന്തരചടങ്ങുകൾക്ക് ലോകത്തെ ഒട്ടുമിക്ക ഇരട്ടകളും എത്തിച്ചേർന്നു.ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഉത്സവമാമാങ്കം ആയിരുന്നു അത്.അവിടെവച്ച് ഇരട്ടകൾ എല്ലാവരും ചേർന്ന് ഒരു തീരുമാനം എടുത്തു.
 ലോകത്തിലേ എല്ലാ ഒറ്റകളേയുംകൊന്നൊടുക്കുക !!
പാവം ഒറ്റകൾ, അവർക്കെന്തുചെയ്യാനാകും അല്ലെങ്കിൽത്തന്നെ അവർ ഇരട്ടകളുടെ സംഘടനാബലത്തെയും, അധികാരത്തേയും വല്ലാതെ ഭയപ്പെട്ടിരുന്നു.ഒടുവിൽ അതുതന്നെ സംഭവിച്ചു. ലോകത്തെ എല്ലാ ഒറ്റകളേയും ഇരട്ടകൾ കൊന്നൊടുക്കി!!!!!!!!
ഈ മഹാവിജയത്തിനു ശേഷം ഒറ്റകളുടേതായ എല്ലാ സൃഷ്‌ടികളെയും,ചിന്തകളെയും ഇരട്ടകൾ തങ്ങളുടേതാക്കി മാറ്റി.ഒറ്റനില കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തി,പകരം ഇരുനില കെട്ടിടങ്ങൾ പണിതു.ബസുകളെല്ലാം ഡബ്ബിൾ ഡക്കർ ബസുകളാക്കി മാറ്റി.ഒറ്റവരിപ്പാതകൾ ഇരുവരിപ്പാതകളാക്കി.ഗണിതത്തിലെ എണ്ണൽ സംഖ്യയിൽ നിന്ന് ഒന്ന് എന്ന അക്കത്തേയും,ഇഗ്ലീഷ് ഡിക്ഷ്ണറിയിൽ നിന്ന് ഒറ്റ എന്നർത്ഥം വരുന്ന എല്ലാ വാക്കുകളേയും എടുത്തുമാറ്റി.ഒരാൾക്ക് വധു എന്നതിന് പകരം വധുക്കൾ എന്നായി.ഇരട്ടക്കുഞ്ഞുങ്ങൾക്കുവേണ്ടി അവർ ദൈവത്തോട് പ്രാർത്ഥിച്ചു.ഒറ്റകളെ ഗർഭാവസ്ഥയിൽ തന്നെ ഇല്ലാതാക്കുന്നവർക്ക് പ്രത്യേക പാരിതോഷികങ്ങൾ പ്രഖ്യാപിച്ചു.അങ്ങനെ ഭൂമി ഇരട്ടകളെകൊണ്ടു  നിറഞ്ഞു
വർഷങ്ങൾ കടന്നു പോയി.വേൾഡ് ട്വിൻസ് ഫെഡറേഷൻ സ്ഥാപകരുടെ ഇരുന്നൂറാം ചരമവാർഷികം വന്നണഞ്ഞു.ഈ ആഘോഷവേളയിൽ ഇരട്ടകളിലെ ഒരു വിഭാഗം ബുദ്ദിജീവികൾ ഒരാശയം മുന്നോട്ടുവച്ചു.ഭൂമിയെ രണ്ടാക്കി ഭാഗിച്ചശേഷം, ഈ രണ്ടു ഭാഗങ്ങളേയും ഇരുവരി  പാലം മുഖാന്തിരംബന്ധപ്പിച്ചുകൊണ്ട് ഒരു ഇരട്ട ഭൂമിയെ സൃഷ്ടിക്കാം !!!!!!!  പക്ഷെ പ്രകൃതി സ്നേഹികളായ ചില ഇരട്ടകൾ ഈ ആശയത്തോട് വിയോജിച്ചു.അത്യുഗ്രമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ ഇരട്ടകൾ ഇരുചേരികളായി!!!!!! അന്താരാഷ്ട്രത്തല ചർച്ചകൾക്കൊന്നും ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായില്ല.ഒടുവിൽ ആ ദിനവും വന്നണഞ്ഞു.

മൂന്നാംലോക മഹായുദ്ധം !!!!!

               രാജ്യത്തെ അറിയപ്പെടുന്ന ഒരു പുല്ലാങ്കുഴൽ വിദ്വാന്റെ സാന്നിദ്ധ്യത്തിൽനടന്ന യുദ്ധത്തിൽ ഇരട്ടകൾ തമ്മിൽ തമ്മിൽ തല്ലി മരിച്ചു. പതിനെട്ടുദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ ഭൂമിയിൽ രണ്ടുപേർ മാത്രം ശേഷിച്ചു. ഒരാണും, ഒരുപെണ്ണും. പക്ഷെ, അവരെ സംരക്ഷിക്കാൻ ഈശ്വരനോ, അവർക്ക് താമസിക്കാൻ ഒരു ഏദൻ തോട്ടമൊ ഇല്ലായിരുന്നു .

    eNd

Sanju

  

Thursday, September 2, 2021

MEA CULPA(MY FAULT)


As a professional killer I was the most wanted one in my early period. Every professional must have to face the low in their field one day. I might have been under estimated too during this period. After that, I am trying to prove my skills once again. But I couldn't. After a long year's break, I got an assignment to do a great job. Me and my gun were very happy about this assignment and we got ready for the opportunity. A difficult one though. We could not find the target that easily. After long years of wandering I could located my target. Ironically I met my target in a cave - a beautiful young lady. I cocked my gun. It was fully loaded. She saw me. I was surprised to see she welcoming me with a warm smile on her face

I aimed the gun at her and walked slowly. Once I reached very near to her, I whispered, not to disturb the silence in the cave, “In my life you are the first lady that i am getting in such a close range. Shall i......?"

She pleaded in a half closed eyes “Yes your majesty. You may show some mercy” 

eNd

 

Sanju

astro world




Dear all..

                             Let's start a journey together........ a journey of dreams...

                                 passion.. likes.. and.. dislikes..... every things of you...  

thanks

sanju😊

പേരിടാത്ത കഥ

                                   ഒരു കഥാകൃത്തിനെ സംബന്ധിച്ച് ഒരു കഥ എഴുതുക എന്നത് ചിലപ്പോൾ എളുപ്പവും മറ്റുചിലപ്പോൾ വിഷമകരവും ആയിരിക്കാം.അഥ...